Twin Flame Sports Academy ഇപ്പോഴും എന്റെ കർശന നിയന്ത്രണത്തിൽ തന്നെ ആണ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത് . മറ്റേതൊരു സ്ഥാപനത്തിന്റെയും നിയന്ത്രണങ്ങൾ പോലെ തന്നെയേ ഉള്ളു ഞാൻ എടുക്കുന്ന നിയന്ത്രണങ്ങൾ . അവ സ്ഥാപനത്തിന്റെ പ്രവർത്തനത്തിനും ചട്ട കൂടിനും അത്യാവശ്യമാണ് . അത് ഓവർ ആണെന്ന് തോന്നുന്ന രീതിയിൽ ഈ കൂട്ടത്തിൽ നിന്നു തന്നെ മുള്ളു വച്ച സംസാരങ്ങൾ എനിക്ക് കേൾക്കാൻ ഇട ആയിട്ടുണ്ട് . അത് അക്കാഡമിയുടെ നാശത്തിലേക്ക് നയിക്കുമെന്ന് ഓർമ ഇരിക്കട്ടെ . ഇതിന്റെ വളർച്ച അപ്രതീക്ഷിതമായി പോയതിന്റെ ഞെട്ടലിൽ ആണ് ചിലർ .
ഞാൻ ഓവർ ആണെങ്കിൽ എന്നെ കളഞ്ഞിട്ട് നിങ്ങളിൽ ചിലർക്കെങ്കിലും മുന്നോട്ട് പോകണം എന്ന് തോന്നുന്നു എങ്കിൽ എന്നോട് നേരിട്ട് സംസാരിക്കാം . അല്ലാതെ എന്നെ ഒഴിവാക്കി നിങ്ങൾ ചിലർ മാറി ഇരുന്നിട്ട് എന്നെ കളയാനുള്ള പദ്ധതികൾ ആലോചിച്ചു കഷ്ടപ്പെടേണ്ട .
അല്ലെങ്കിലും എനിക്ക് ശേഷം നിങ്ങൾ തന്നെ ആണ് ഇതൊക്കെ നോക്കി നടത്തേണ്ടത് . ഈ അക്കാഡമി നടത്തിയിട്ട് എനിക്കെന്തോ ലാഭം എന്നു മാത്രം ചിന്തിച്ചാൽ മതി . നിയന്ത്രണങ്ങൾ ഉണ്ടാവും , അത് നിങ്ങൾ ഈ അക്കാഡമി നടത്തുന്ന കാലത്ത് മനസ്സിലാവും , എന്തൊക്കെ ആണ് ഞാൻ അനുഭവിക്കുന്ന ദുരിതങ്ങൾ എന്ന് … എന്നെ മാറ്റി നിർത്തിയിട്ട് നിങ്ങളിൽ 3 പേർക്ക് ( പേരുകൾ ഞാൻ പറയുന്നില്ല ) ഈ അക്കാഡമി നടത്താൻ കഴിയുമെങ്കിൽ ഞാൻ ഇത് നിങ്ങളെ ഏൽപ്പിക്കാൻ തയ്യാറാണ് എന്നറിയിക്കാൻ വേണ്ടി ആണ് ഈ കുറിപ്പ് . കാരണം എനിക്ക് ജീവിക്കാൻ ഈ അക്കാഡമി നടത്തിട്ട് വേണ്ട . എന്റെ 55 കൊല്ലത്തെ അനുഭവവും ബന്ധങ്ങളും എന്റെ സമ്പത്തും ഉപയോഗിച്ചു മാത്രം ആണ് നിലവിൽ ഇത് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത് . നിങ്ങൾ ചെറുപ്പമാണ് . ഞാൻ എത്ര നാൾ ഉണ്ടാകും എന്ന് ഉറപ്പില്ല . എത്രയും നേരത്തെ നിങ്ങളെ ഏൽപ്പിക്കാൻ കഴിഞ്ഞാൽ അത്രയും നല്ലത് ഞാൻ ഇപ്പോൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു . അല്ലെങ്കിൽ നമ്മൾ തമ്മിൽ തല്ലി പിരിയും . പ്രത്യേകിച്ചു തമ്മിൽ തല്ലിക്കാൻ പുറമെ നിന്നും ആളുകൾ ഉള്ളപ്പോൾ … ഞാൻ അത് കേൾക്കാനും അറിയാനും അനുഭവിക്കാനും ഇട ആയിരിക്കുന്നു .