മണിച്ചിത്രത്താഴ് സത്യവും മിഥ്യയും
യുക്തിവാദികളെയും പിണക്കാൻ വയ്യ വിശ്വാസികളെയും പിണക്കാൻ വയ്യ , യുക്തിവാദത്തിലും കാര്യമുണ്ട് , വിശ്വാസത്തിലും കാര്യമുണ്ട് , എന്നതുകൊണ്ട് തന്നെ യുക്തിവാദികളെ തൃപ്തിപ്പെടുത്താനും വിശ്വാസികളെയും തൃപ്തിപ്പെടുത്താനും ഉള്ള എല്ലാം തന്നെ ഈ സിനിമയിൽ വളരെ സമർത്ഥമായി തിരുകി കയറ്റിയിട്ടുണ്ട് . യുക്തിവാദവും ശാസ്ത്രവും വിശ്വാസവും തമ്മിൽ കൂട്ടിയിണക്കാൻ പറ്റാത്ത ഭാഗങ്ങൾ എങ്ങും തൊടാതെ ആർക്കും മനസ്സിലാവാതെ എന്തൊക്കെയോ പറഞ്ഞു ഒഴിയുകയാണ് കഥാകാരൻ ചെയ്തു വെച്ചിട്ടുള്ളത് . എന്തുകൊണ്ട് ഈ രോഗബാധ ഉണ്ടായി എന്ന ചോദ്യത്തിന് സത്യത്തിൽ ശാസ്ത്രത്തിൽ നിന്നും ഉത്തരമില്ലാത്ത ചോദ്യം തന്നെയാണ്. ദൈവം എന്ന പ്രതിഭാസം എന്താണെന്ന് ഇന്നും ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല . അതുകൊണ്ടുതന്നെ ശാസ്ത്രത്തിന് പിടികിട്ടാത്ത ചോദ്യങ്ങൾ വരുമ്പോൾ ഒന്നും പറയാതെ അവർ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത് . para psychology എന്നൊരു വിഭാഗം വളർന്നുവരുന്നുണ്ടെങ്കിലും അവർക്കും ഈ പ്രതിഭാസങ്ങൾ കൃത്യമായി നിർവഹിക്കാൻ സാധിക്കുന്നില്ല . para psychology പോസിറ്റീവ് തലത്തിലും പാരാ നോർമൽ നെഗറ്റീവ് തലത്തിലും പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു . പാരാ നോർമൽ വിഭാഗത്തിൽ പരീക്ഷണം നടത്തുന്ന പലരും ഇതുവരെ ദുരൂഹമായ സാഹചര്യത്തിൽ മരണപ്പെട്ടിട്ടുണ്ട് അതിനൊന്നും കൃത്യമായി ഉത്തരം നൽകാൻ ഈ ശാസ്ത്രീയ വാദികൾക്ക് കഴിഞ്ഞിട്ടില്ല . കേവലം യാദൃശ്ചികം എന്ന രീതിയിൽ എഴുതി തള്ളി കൊണ്ടിരിക്കുകയാണ് , ഈ ദുരൂഹ മരണങ്ങൾ എല്ലാം തന്നെ . ശാസ്ത്രീയമായി അടിത്തറകൾ ഇല്ലാത്തതുകൊണ്ട് ദൈവത്തിനും പിശാചിനും , കോടതിയിലും സ്ഥാനമില്ല . മണിച്ചിത്രത്താഴ് എന്ന സിനിമയിൽ നായികയ്ക്ക് സംഭവിക്കുന്ന പോലൊരു പ്രശ്നം തീർക്കാൻ ശാസ്ത്രം ഇന്നുവരെ വളർന്നിട്ടില്ല . കാരണം ആ രോഗ ബാധ ഉണ്ടായത് ഭൗതികമായ ഒരു കാരണം കൊണ്ടല്ല . ഭൗതികമായ കാരണങ്ങൾ കൊണ്ടുള്ള രോഗപീഡകൾ മാറ്റാൻ മാത്രമേ ശാസ്ത്രത്തിനും ആയുർവേദത്തിനും കഴിയൂ . അത്യാത്മിക തലത്തിലുള്ള പീഡകൾക്ക് മുമ്പിൽ ശാസ്ത്രമെന്നും നിസ്സഹായമാണ് .
ആദ്ധ്യാത്മികതലത്തിലുള്ള പീഡകളിൽ മനോരോഗവും പെടും . അതിനെക്കുറിച്ച് കൂടുതൽ വ്യാപ്തിയിൽ ഏറെ അറിയാനും പഠിക്കാനും ഉണ്ട് . ഇതൊന്നും നമ്മുടെ ഭൗതികമായ ശരീരം കൊണ്ട് കാണാനോ കേൾക്കാനോ കഴിയാത്ത തലത്തിൽ ആയതുകൊണ്ട് ശാസ്ത്രത്തിന് അപ്രാപ്യമാണ് . എന്നാൽ ആദ്ധ്യാത്മതലത്തിൽ ഭൗതിക ലോകത്തെ കാഴ്ചകൾ മാത്രമല്ല ആധ്യാത്മിക തലം കൂടെ വിശദമാക്കുന്നുണ്ട് . ഈ ലോകം മാത്രമേ ഭൗതികതരത്തിൽ ദൃശ്യമാകുന്നുള്ളൂ . അതിനെ സ്ഥൂല രൂപം എന്ന് അദ്ധ്യാത്മികതലത്തിൽ പറയും . എന്നാൽ ഈ സ്ഥൂല രൂപത്തിന് കാരണമായതാണ് സൂക്ഷ്മ രൂപം . ശാസ്ത്രം , ഈ തലത്തെ കുറിച്ചുള്ള പഠനത്തിൻറെ ശൈശവ ദശ പോലും എത്തിയിട്ടില്ല . എന്നുവച്ചാൽ പച്ച മലയാളത്തിൽ പറഞ്ഞാൽ കാണാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ആണ് കാണാൻ കഴിയാത്തവയുടെ വ്യാപ്തിയും വലിപ്പവും പരപ്പവും എണ്ണവും . പൊതുവിൽ അങ്ങനെ ഒരു വസ്തു ഉണ്ടെന്ന് ശാസ്ത്രം സമ്മതിച്ചു തരുന്നുണ്ട് . അതിനു അവർ ഒരു പേരും ഇടുന്നു . ബ്ലാക്ക് . ഈ തലത്തിലെ പ്രവർത്തനങ്ങൾ കേവല മനുഷ്യർക്ക് തികച്ചും അജ്ഞാതവും ആണ് . ആയതുകൊണ്ട് ശാസ്ത്രത്തിന്റെ യുക്തി ഉപയോഗിച്ച് വിവരിക്കാറായിട്ടില്ല . ഇതു തന്നെയാണ് മണിച്ചിത്രത്താഴിലും സംഭവിച്ചത് . നായിക കഥാപാത്രത്തിന്റെ രോഗാവസ്ഥ നീക്കം ചെയ്യാൻ ശാസ്ത്രത്തിന് കഴിവില്ല . അതിനു ആധ്യാത്മികതയുടെ ശക്തി തന്നെ വേണമെന്ന് ആ ശാസ്ത്രീയ വിദ്യാർത്ഥി ( മോഹൻലാൽ ) സമ്മതിക്കുന്നുണ്ട് . PARA പ്സിഹോലജി യിലും പാരാ നോർമലിലും പഠനം നടത്തുന്നവർ പലരും നടത്തി നടത്തി അവസാനം ഈശ്വര സന്യാസിമാരും ആയി മാറുന്ന സംഭവങ്ങളാണ് ചുറ്റും കാണുന്നത് . അന്വേഷണം മുറുകും തോറും കൂടുതൽ യുക്തിബോധത്തിന്റെ കുരുക്കിൽ നിന്ന് വേർപെട്ട് അവസാനം ദൈവവും പ്രേതവും ഉണ്ടെന്ന് യാഥാർത്ഥ്യം സമ്മതിക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത് . ഇതുരണ്ടും ഒന്നാണെന്നും ഒന്ന് ഇല്ലാത്തിടത്ത് മറ്റൊന്ന് സ്വയം ഉണ്ടാവുന്നതാണെന്നും ഇത്തരം വിദ്യാർത്ഥികൾ കണ്ടെത്തുന്നു .
മണിച്ചിത്രത്താഴിലെ നാഗവല്ലി എന്ന പ്രേതാത്മാവ് തെക്കിനിയിൽ ബന്ധിക്കപ്പെട്ടിരുന്ന നിലയിൽ ഉണ്ടായിരുന്നു എന്നത് സത്യം തന്നെയാണ് . ആ ദുരാത്മാവിനെയാണ് യുക്തിവാദിയായ ഗംഗയും നകുലനും കൂടെ തുറന്നു വിട്ടത് . പ്രതികാരദാഹിയായ ദുരാത്മാവിനെ ഈ ഭൂമിയിൽ തന്നെ ദൗത്യം നിർവഹിക്കാൻ ഒരു ശരീരം കൂടിയേ കഴിയൂ . അതിനേറ്റവും പറ്റിയത് ഗംഗ തന്നെ . ദുർബല ചിത്ത ആയ ഗംഗയിൽ നാഗവല്ലി കയറി കൂടുന്നു. ഗംഗയുടെ സ്വത സിദ്ധമായ പാവന ആത്മാവ് ഭയന്ന് ഗംഗയുടെ ശരീരത്തിന് പുറത്തേക്ക് നിൽക്കുന്നു . ഈ പ്രതിഭാസങ്ങൾ പ്രവർത്തിക്കുന്നത് ബ്ലാക്ക് എന്ന ശാസ്ത്രവും വിളിക്കുന്ന നെഗറ്റീവ് തലത്തിലാണ് . ആയതുകൊണ്ട് അതിനെക്കുറിച്ച് അറിയാൻ മേലാത്ത പലർക്കായി കൂടുതൽ വിവരങ്ങൾ ആവശ്യമാണ് . ആവശ്യമുള്ള വിവരങ്ങൾ ഗൂഗിൾ വഴി ലഭ്യമാണ് . പാരസൈക്കോളജിയിൽ ഗവേഷണം നടത്തുന്ന സണ്ണിക്ക് അറിയാം ഇത് മരുന്നുകൊണ്ട് മാറ്റാൻ കഴിയാത്ത രോഗമാണെന്ന് . അതുകൊണ്ടാണ് ആധ്യാത്മിക താളത്തിന്റെ സഹായം തേടിയത് . അതിനായി കഥാകാരൻ ഒരു മന്ത്രവാദിയെയും ( തിലകൻ ) ഇതിൽ പ്രതിഷ്ഠിക്കുന്നുണ്ട് എന്നുള്ളത് കൗതുകം ഉണർത്തുന്നു . അങ്ങനെ നിസ്സഹായൻ ആയി മാറിയ ശാസ്ത്രം ആത്യാത്മികതയുടെ സഹായത്തോടെ ഗംഗയെ തിരികെ കൊണ്ടുവരുന്നതാണ് തുടർന്നുള്ള രംഗങ്ങളിൽ നാം കാണുന്നത് . സ്വാഭാവികമായും ഒരാളിൽ ( ശാസ്ത്രത്തിന്റെ കണ്ണിൽ para schizophrenic patient ) നിന്നും ദുരാത്മാവിനെ നീക്കം ചെയ്യുന്നത് എളുപ്പമല്ല . അത് ഒരു അറിവുള്ള മന്ത്രവാദിക്ക് ( exorcist )മാത്രമേ കഴിയൂ . കാരണം അത് ഏതുതരം രോഗമാണെന്നും അത് വന്ന വഴി എങ്ങനെയാണെന്ന് അയാൾക്ക് മാത്രമേ അറിയൂ . ശാസ്ത്രം ഇവിടെയെല്ലാം മിഴിച്ചു നിൽക്കുകയുള്ളൂ . എല്ലാ തരാം ദുരാത്മാക്കളും ഭയം എന്ന വികാരം സൃഷ്ടിച്ചാണ് നിങ്ങളെ ആത്മാവിനെ പുറത്ത് ചാടിച്ച് ആസ്ഥാനത്ത് കയറി കൂടുന്നത് . രോഗശാന്തി ഉണ്ടാവാൻ രോഗിയെ അതെ വഴിയിലൂടെ തന്നെ തിരികെ നടത്തിയ പറ്റൂ . ഭയമെന്ന് അന്തരീക്ഷം ആദ്യം കൃത്യമായി സൃഷ്ടിക്കണം . തന്നെ നിയന്ത്രിക്കാനും പുറത്താക്കാനും ഉള്ള കഴിവുള്ള ഒരു external force ആണ് മന്ത്രവാദിയെന്ന് ആ ദുരാത്മാവിനു ബോധ്യമാവണം .ആ തോന്നൽ ആ ദുരാത്മാവിൽ ഭയം ജനിപ്പിക്കണം . ആ ഭയത്തിലൂടെ അതിനെ വരുത്തിയിലാക്കണം . പറയുന്നപോലെ ചെയ്തില്ലെങ്കിൽ തന്നെ ഇല്ലായ്മ ചെയ്യുമെന്നും അറിവ് കൊടുക്കണം . അസഹനീയമായ ഒരു പോസിറ്റിവ് ശക്തി അടുത്തെത്തുന്ന സമയം ആ ദുരാത്മാവ് അവിടെനിന്ന് ആ ശരീരത്തിൽ നിന്നും രക്ഷപെട്ടു മന്ത്രവാദി പറയുന്ന പോലെ ചെയ്യുകയോ , ഒഴിഞ്ഞു ചെയ്യുന്ന നിമിഷം പുറത്തു കാത്തു നിൽക്കുന്ന സ്വന്തം ആത്മാവ് പൊക്കിൾ കോടി വഴി ശരീരത്തിൽ കയറി തലച്ചോറിൽ പുനഃ പ്രതിഷ്ഠ നേടുന്നു .